മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം പ്രകാശനം ചെയ്തു.

മാതമംഗലം: പിന്നിട്ട വഴിയിലെ മികവിന്റെ ചരിത്രമെഴുതി കുടുംബശ്രീ.

എരമം- കുറ്റൂര്‍ കുടുംബശ്രീ ചരിത്രം മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം എന്ന 25 വര്‍ഷത്തെ ചരിത്രരചന പ്രസിദ്ധീകരിച്ചു.

പുസ്തക പ്രകാശനം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.വത്സല നിര്‍വ്വഹിച്ചു.

പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ടി.കെ.രാജന്‍, കെ.സരിത, എം.കെ.കരുണാകരന്‍, പി.ദാക്ഷായണി, അസി സെക്രട്ടറി എ.കെ.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആലീസ് ജോയ് സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ നന്ദിയും പറഞ്ഞു.

കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയടക്കം പങ്കാളികളാക്കി തയ്യാറാക്കിയ രചനയില്‍ പിന്നിട്ട വഴികളില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍, അനുഭവങ്ങള്‍, അറിവുകള്‍, കൂട്ടായ്മയിലൂടെ ഉണ്ടായ നേട്ടങ്ങള്‍, സ്ത്രീ മുന്നേറ്റത്തിലൂടെ സാമൂഹിക ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ പ്രതിപാദിക്കുന്ന ലേഖനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രണ്ടര പതിറ്റാണ്ടു കാലത്തെ പ്രവര്‍ത്തന മികവിന്റെ നേര്‍സാക്ഷ്യമായി മാറുകയാണ് കുടുബശ്രീയുടെ ചരിത്രമെഴുതിയ മൂവിതള്‍ പൂവിലെ വെള്ളിവെളിച്ചം എന്ന ചരിത്ര രചന.