പിലാത്തറ: കുളപ്പുറത്ത് ഇനി 11 ദിവസം പന്തുകളിയുടെ ആരവം. കുളപ്പുറം വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള കുളപ്പുറം സെവന്‍സ് സ്വര്‍ണക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 8 മുതല്‍ 19 വരെ കുളപ്പുറം പയ്യരട്ടരാമന്‍ ഫ്‌ലഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പയ്യരട്ടരാമന്‍, പി.ദാമോദരന്‍ മാസ്റ്റര്‍, ടി.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക സ്വര്‍ണക്കപ്പിന് പുറമെ ഒന്നര ലക്ഷം രൂപയുടെ പ്രൈസ് മണിയും വിജയികള്‍ക്ക് സമ്മാനിക്കും.
ഉത്തര മലബാറിലെ പ്രശസ്തരായ 12 ടീമുകളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.
8 ന് വൈകുന്നേരം 6 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യും.
ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീധരന്‍ അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ആംപ്യൂട്ടിഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ വൈശാഖ് പേരാമ്പ്ര മുഖ്യാതിഥിയായി പങ്കെടുക്കും.
എല്ലാ ദിവസവും രാത്രി 8 മുതല്‍ 9.30 വരെയാണ് മത്സരം.
19 ന് നടക്കുന്ന ഫൈനല്‍ മത്സര ചടങ്ങില്‍ മുന്‍ എം.എല്‍.എ.ടി.വി.രാജേഷ് സമ്മാനദാനം നിര്‍വ്വഹിക്കും.