കുളിഞ്ഞ കുന്നുമ്പ്രത്ത് മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം.
ഇരിക്കൂര്‍: പെരുവളത്തുപറമ്പ് കുളിഞ്ഞ കുന്നുമ്പ്രത്ത് ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നടപ്പന്തല്‍-പടിപ്പുര സമര്‍പ്പണം നടന്നു.
പ്രശസ്ത സിനിമാ നടന്‍ ഭരത് സുരേഷ് ഗോപിയാണ് സമര്‍പ്പണച്ചടങ്ങ് നിര്‍വ്വഹിച്ചത്.
മടപ്പുര ട്രസ്റ്റി വി.കെ.ഹരിദാസന്‍ അധ്യക്ഷത വഹിച്ചു.
മുന്നോക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ അനുഗ്രഹഭാഷണം നടത്തി.
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ രമേശന്‍ മാസ്റ്റര്‍ കുട്ടാവ് സ്വാഗതവും കണ്‍വീനര്‍ പി.പി.രാജേഷ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തില്‍ ദീപം കലാ കൂട്ടായ്മ അവതരിപ്പിച്ച കൈകൊട്ടിക്കളിയും മട്ടന്നൂര്‍ ഗാനതരംഗിണിയുടെ ഗാനമേളയും ഉള്‍പ്പടെയുള്ള കലാപരിപാടികള്‍ അരങ്ങേറി.