പഞ്ചായത്തിന്റെ ഭൂപടമാതൃക ഉയര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു.

കുറുമാത്തൂര്‍: പഞ്ചായത്തിന്റെ ഭൂപടമാതൃക ഉയര്‍ത്തി മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വികസനസെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ഇന്ന് രാവിലെ കരിമ്പം ഐ.ടി.കെ.സെന്ററില്‍ നടന്ന ചടങ്ങില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ ഐ.വി.നാരായണന്‍, വി.എം.സീന, കെ.മുഹമ്മദ്കുഞ്ഞി, എന്‍.കെ.ഭാരതി, കെ.കൃഷ്ണന്‍, കെ.യു.ത്രേസ്യാമ്മ എന്നിവര്‍ പഞ്ചായത്തിന്റെ 20 വാര്‍ഡുകള്‍ അടങ്ങുന്ന ഭൂപടമോഡല്‍ ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത് കേരളത്തിന് തന്നെ മാതൃകയായി മാറി.

പ്രസിഡന്റ് എസ്.പി.രമേശന്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ.കുഞ്ഞിരാമന്‍, പി.മാധവന്‍, ഗ്രാമപഞ്ചായത്ത്ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് സി.അനിത,  സ്ഥിരം സമിതി അംഗങ്ങളായ കെ.ഹൈദരലി, വി.രമ്യ, കാനായി രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ടി.മോഹനന്‍ കരട് പദ്ധതിരേഖ അവതരിപ്പിച്ചു.

രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം.ടി.ജനാര്‍ജ്ജനന്‍, കെ.ഷൗക്കത്തലി, ആലിക്കുഞ്ഞി, എം.രാജേഷ് എന്നിവര്‍ പങ്കെടുത്തു.

സെക്രട്ടെറി എം.വി.പവിത്രന്‍ സ്വാഗതവും അസി.സെക്രട്ടെറി സിജി സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.