ബസപകടം –പരിക്കേറ്റ 7 പേര്‍ ആശുപത്രിയില്‍
തളിപ്പറമ്പ്: ദേശീയപാതയില്‍ തളിപ്പറമ്പ് കുറ്റിക്കോലില്‍ ബസപകടം, ഒരാള്‍മരിച്ചു, 7 പേര്‍ക്ക് പരിക്ക്.

കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ നേഴ്‌സിങ്ങ് സ്റ്റാഫ് ഏറ്റുപാറയിലെ ചക്കാങ്കല്‍ നിധിന്റെ ഭാര്യ ജോബിയാ ജോസഫ്(28)ആണ് മരിച്ചത്.
ചെമ്പേരി ടൗണില്‍ വീല്‍സോണ്‍ എന്ന പേരില്‍ വീല്‍ അലൈന്‍മെന്റ് ഷോപ്പ് നടത്തുന്നയാളാണ് നിധിന്‍.
സാരമായി പരിക്കേറ്റ കണ്ടക്ടര്‍ മാങ്ങാട്ടെ രതീശനെ(38)പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബസിലെ മറ്റ് 6 യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഏഴോം പടിഞ്ഞാത്തേപുരയില്‍ നിഷ(39), പിലാത്തറയിലെ നെരിയമ്പാടത്തില്‍ മുസ്തഫ(54), നെരിയമ്പാടത്തില്‍ റഹ്മത്ത്(33), പയ്യന്നൂര്‍ ടി.സി.നിവാസില്‍ രശ്മി(34), കൊയ്യം പാറക്കാടി ഹരിതാലയത്തില്‍ സി.സൂര്യ(32) എന്നിവരെ തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നുമ്മല്‍ എന്ന സ്വകാര്യ ബസാണ് ദേശീയപാതയില്‍ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബസിന് മുന്നില്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ദേശീയപാതയില്‍ നിന്നും പ്രകൃതിചികില്‍സാ കേന്ദ്രം റോഡിലേക്ക് തിരിയുന്നതിനിടയില്‍ ഓട്ടോയ്ക്ക് ഇടിക്കാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്.
പതിനഞ്ചോളം യാത്രക്കാര്‍ മാത്രമേ ബസിനകത്ത് ഉണ്ടായിരുന്നുള്ളൂ. വലതുവശം ചെരിഞ്ഞ് റോഡില്‍ വീണ ബസിനടിയില്‍ കുടുങ്ങിക്കിടന്ന ജോബിയാ ജോസഫിനെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്.
ഉടന്‍ ലൂര്‍ദ്ദ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. ബസിനകത്ത് കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും അഗ്നിശമനസേനയും ചേര്‍ന്നാണ് പുറത്തെടുത്തത്.
ഉച്ചക്ക് ശേഷം മുന്ന് മണിയോടെയായിരുന്നു അപകടം. നെല്ലിക്കുറ്റിയിലെ പാലോലില്‍ ജോസഫ് എന്ന ടോമി-ആനി ദമ്പതികളുടെ മകളാണ് മകളാണ് ജോബിയ. ഏകമകന്‍ ഐവാന്‍ അഗസ്റ്റോ. സഹോദരന്‍ ജോബി
