പതിവുപോലെ ജനപക്ഷം ചേര്‍ന്ന് വല്‍സരാജന്‍. ബജറ്റ് ചര്‍ച്ചയില്‍ വേറിട്ട ശബ്ദം.
തളിപ്പറമ്പ്: ബി.ജെ.പി കൗണ്‍സിലറാണെങ്കിലും ജനപക്ഷം ചേര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗങ്ങളില്‍കാര്യങ്ങള്‍
അവതരിപ്പിക്കുന്ന കെ.വല്‍സരാജന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്.

ഇന്ന് നടന്ന നഗരസഭാ ബജറ്റ് ചര്‍ച്ചയിലും വല്‍സരാജന്റെ പ്രസംഗം ശ്രദ്ധേയമായി.
തളിപ്പറമ്പ് നഗരം പിന്നോട്ടുപോകുന്നു എന്നാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എടുത്തുകാണിക്കാനുള്ള ഒരുവിധ പദ്ധതികളും നഗരസഭയുടേതെന്ന പേരില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
16 കോടിയോളം രൂപയുടെ നീക്കിയരിപ്പ് എന്തിനാണെന്ന് ചോദിച്ച വല്‍സരാജന്‍ അത് ഉപയോഗപ്പെടുത്തി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്റെ കാലത്തും ആവര്‍ത്തിച്ച ഗ്യാസ് ക്രിമിറ്റോറിയത്തിന് ഇത്തവണ 60 ലക്ഷം രൂപ വിലയിരുത്തിയതിനെയും വല്‍സരാജന്‍ വിമര്‍ശിച്ചു.
അടുത്തകാലത്തൊന്നും അത് പൂര്‍ത്തിയാക്കി ഒരു മൃതദേഹം സംസ്‌ക്കരിക്കാന്‍ സാധിക്കില്ലെന്നും വല്‍സരാജന്‍ പറഞ്ഞു.
ബജറ്റിനെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെന്നും ഭാഗികമായി ഇതിനെ പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഷോപ്പിംഗ് കോംപ്ലക്‌സിലേക്ക് ലിഫ്റ്റ് അത്യാവശ്യമല്ലെന്നും പകരം സ്ട്രീറ്റ്‌ലൈറ്റ് സ്ഥാപിക്കലാണ് സമഗ്രമായി നടപ്പിലാക്കേണ്ടതെന്നും വല്‍സരാജന്‍ പറഞ്ഞു.
പി.സി.നസീര്‍
ഒരു എം.എല്‍.എയും വികസനകാര്യത്തില്‍ നഗരസഭക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാവും കൗണ്‍സിലറുമായ പി.സി.നസീര്‍.
യു.ഡി.എഫ് സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ലോഭമായ പിന്തുണകാരണമാണ്
ഹൈവേയിലെ വികസനം ജയിംസ്മാത്യു എം.എല്‍.എക്ക് നടപ്പിലാക്കാന്‍ സാധിച്ചതെന്നും പി.സി.നസീര്‍ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
