അമ്മയുടെ മരണാനന്തര ചടങ്ങിനിടയില്‍ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു.

ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി.

പരിയാരം: ചെറുതാഴം കോക്കാട് കുടല്‍ വള്ളിയില്ലത്ത് അശോകന്‍ (55) നിര്യാതനായി.

തിരുവനന്തപുരം സെന്‍ട്രല്‍ മെഡിക്കല്‍ സ്റ്റോറില്‍ സ്‌റ്റോര്‍ കീപ്പര്‍ ആയിരുന്നു.

ഡിസംബര്‍ 21 ന് നിര്യാതയായ അമ്മയുടെ അടിയന്തിര ചടങ്ങ് ഇന്നലെയും ഇന്നുമായി നടന്നു വരികയായിരുന്നു.

ഇന്നലെ രാത്രിയില്‍ ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുന്നതിനിടെ മരണപ്പെടുകയിരുന്നു.

പരേതരായ റിട്ട കെ.എസ് ഇ. ബി എന്‍ജിനിയര്‍ കെ.വി.മാധവന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനാണ്.

ഭാര്യമാര്‍: കമല (മൊഗ്രാല്‍ പുത്തൂര്‍), പരേതയായ ഉഷ (പാടിച്ചാല്‍).

മക്കള്‍: അക്ഷയ് കുമാര്‍, അരുണ്‍കുമാര്‍.

സഹോദരങ്ങള്‍: ഗീത (അദ്ധ്യാപിക, ജി.യു.പി.എസ് പുറച്ചേരി), പ്രീത (കണ്ണാടിപ്പറമ്പ്), സ്മിത (തിരുവനന്തപുരം) .

എന്‍.ജി.ഒ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരുന്നു പരേതന്‍.

ശവസംസ്‌ക്കാരം വൈകുന്നേരം 3 മണിക്ക് മണ്ടൂരിലെ വീട്ടുവളപ്പില്‍.

എന്‍ ജി ഒ അസോസിയേഷന്‍ കണ്ണുര്‍ ജില്ലാ കമ്മിറ്റി അംഗം കെ വി അശോകന്റെ അക്‌സ്മിക വേര്‍പാടില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു.

കെ.വി അശോകന്റ വേര്‍പാടില്‍ എന്‍ ജി ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍, സംസ്ഥാന സെക്രട്ടറി കെ.കെ.രാജേഷ് ഖന്ന, ജില്ല പ്രസിഡന്റ് എം.പി ഷനിജ്, ജില്ലാ സെക്രട്ടറി കെ.പി വിനോദന്‍, സെറ്റോ ജില്ലാ ചെയര്‍മാന്‍ നാരായണന്‍കുട്ടി മനിയേരി എന്നിവര്‍ അനുശോചിച്ചു.

ദീര്‍ഘകാലം കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ചിന്റെ വൈസ് പ്രസിഡന്റ്, ജോ: സെക്രട്ടറി എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.