കിണര്‍ നിര്‍മ്മാണ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.

തളിപ്പറമ്പ്: കിണര്‍ കുഴിക്കാനെത്തിയ തൊഴിലാളി ചായകുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു.

വെള്ളാട് പാത്തന്‍പാറ സ്വദേശിയും പൂവ്വത്ത് താമസക്കാരനുമായ ചാലില്‍ ഹൗസില്‍ ജോസ്(57)ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11.30 ന് പുഷ്പഗിരി നിലമ്പതിയില്‍ മറ്റ് ജോലിക്കാര്‍ക്കൊപ്പം കിണര്‍പണി ചെയ്യുന്നതിനിടയില്‍ ചായ

കുടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ജോസിനെ ഉടന്‍ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.

മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ഉച്ചയോടെ പൂവ്വം സെന്റ് തെരേസാസ് പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.