തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് ലേബര്‍ ലൈസന്‍സ് ക്യാമ്പ് നടത്തി
തളിപ്പറമ്പ്: തളിപ്പറമ്പ് മെര്‍ച്ചന്റ്സ് അസോസിയേഷന്-ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്-അക്ഷയ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തളിപ്പറമ്പ് വ്യാപാരഭവനില്‍ ലേബര്‍ ലൈസന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു.
തളിപ്പറമ്പ് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.എസ് റിയാസിന്റെ അധ്യക്ഷതയില്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ.റീന ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റുമാരായ കെ.അയ്യൂബ്, കെ.പി.മുസ്തഫ, കെ.വി.ഇബ്രാഹിംകുട്ടി, സി.പി.ഷൗക്കത്തലി, സെക്രട്ടറിമാരായ കെ.കെ.നാസര്‍, കെ. ഷമീര്‍ സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സോണി അബ്ദുറഹിമാന്, പ്രദീപ്കുമാര്‍, കെ.പി.പി. ജമാല്‍, യൂത്ത് വിംഗ് പ്രസിഡന്റ് ബി.ഷിഹാബ്, അക്ഷയ സെന്ററുകളുടെ പ്രതിനിധികളായ സിന്ധു ജയന്, കെ.എസ്.യുനുസ്, ജിതേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ലേബര്‍ ലൈസന്‍സ് പുതുക്കാനുള്ള അവസാന തീയതി നവംബര്‍ 30. അക്ഷയ സെന്ററില്‍ വ്യാപാരികള്‍ക്ക് ലേബര്‍ ലൈസന്‍സ് പുതുക്കുന്നതിന് പ്രത്യേക കൗണ്ടര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചടങ്ങിന് ജന. സെക്രട്ടറി വി താജുദ്ദീന് സ്വാഗതവും ട്രഷറര്‍ ടി.ജയരാജ് നന്ദിയും പറഞ്ഞു