യുവതിയുടെ ആത്മഹത്യ-കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്.
പരിയാരം: യുവതിയെ പരിയാരം സെന്ററിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തും.

പരിയാരം കെ.കെ.എന്‍.പരിയാരം എച്ച്.എസ്.എസിന് സമീപം താമസിക്കുന്ന കാഞ്ഞങ്ങാട് രാവണീശ്വരം രാമഗിരിയിലെ പടിഞ്ഞാറേവീട്ടില്‍ രഞ്ജിനി(38) ആണ് ഇന്നലെ മരിച്ച നിലയില്‍ കണ്ടത്.
ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ഭര്‍ത്താവ് രാജേഷ് ഉള്‍പ്പെടെയുള്ളവരെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണം ആത്മഹത്യ തന്നെയാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്.
ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
