ലക്ഷ്മിവിജയം-കെ.പി.കുമാരന്റെ രണ്ടാമത്തെ സിനിമക്ക് ഇന്ന്-48 വയസ്.
അതിഥി എന്ന ആദ്യ സിനിമയിലൂടെ സമാന്തര സിനിമയില്‍ വേറിട്ട പാത വെട്ടിത്തെളിച്ച സംവിധായകനാണ് കെ.പി.കുമാരന്‍.
2022 ല്‍ റിലീസായ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന കുമാരനാശാനെക്കുറിച്ചുള്ള സിനിമയാണ് അവസാനമായി സംവിധാനം ചെയ്തത്.
അതിഥിക്ക് ശേഷം 1976 ല്‍ ജൂലായ്-23 ന് റിലീസായ സിനിമയാണ് ലക്ഷ്മിവിജയം. 48 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ലക്ഷ്മിവിജയം പ്രദര്‍ശനത്തിനെത്തിയത്.
ആകെ സംവിധാനം ചെയ്ത 11 സിനിമകളിലുംകുമാരന്‍ ടെച്ച് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
നോവലിസ്റ്റ് വി.ടി.നന്ദകുമാറിന്റെ രചനയില്‍ സമരിയാസ് ഫിലിംസിന് വേണ്ടി എ.ജി.അബ്രഹാം നിര്‍മ്മിച്ച സിനിമയില്‍ സുകുമാരന്‍, റാണിചന്ദ്ര, ആലുംമൂടന്‍, ബേബി ജയശാന്തി എന്നിവരാണ് പ്രധാന വേഷത്തില്‍.
ഷാജി.എന്‍.കരുണ്‍ ക്യാമറയും ഗൗതമന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ച സിനിമയുടെ പരസ്യം-എസ്.എ.സലാം. ഗാനരചന-മുല്ലനേഴി, സംഗീതം-ശ്യാം.
ഗാനങ്ങള്‍-
ആകെയുള്ള നാല് ഗാനങ്ങളും ഹിറ്റുകളാണ്,-ബ്രഹ്‌മാനന്ദന്‍ പാടിയ മാനത്ത് താരങ്ങള്‍, വാണിജയറാം പാടിയ നായകാ-പാലകാ, യേശുദാസ് ആലപിച്ച പകലിന്റെ വിരിമാറില്‍, രാവുറങ്ങീ താഴെ–