സ്വത്ത് വില്‍പ്പനയില്‍ വഞ്ചന-രണ്ടുപേര്‍ അറസ്റ്റില്‍-

തളിപ്പറമ്പ്: സ്വത്ത് വില്‍പ്പനയില്‍ വഞ്ചന നടത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്, രണ്ടുപേര്‍ അറസ്റ്റില്‍.

തളിപ്പറമ്പ് മന്നയിലെ കൊടിയില്‍ ഹൗസില്‍ കെ.മുഹമ്മദ്കുഞ്ഞി ഹാജി(61), പഴശി ശിവപുരം സൈന മന്‍സിലില്‍ ബി.ഹംസ(52) എന്നിവരെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

മട്ടന്നൂര്‍ നെല്ലൂന്നിയിലെ അല്‍ ഹിലാലില്‍ എം.ആബ്ദുല്‍ സത്താറിന്റെ(43) പരാതിയിലാണ് കേസ്.

പരസ്പരം സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാമെന്ന വസ്തു വില്‍പ്പന കരാര്‍ പ്രകാരം അബ്ദുള്‍ സത്താറിന്റെ ഭൂമി രജിസ്റ്റര്‍ ചെയ്തു

വാങ്ങിയ പ്രതികള്‍ പകരം പറഞ്ഞ സ്ഥലം എഴുതി നല്‍കുകയോ സത്താറിനോട് വാങ്ങിയ ഭൂമി തിരിച്ചു നല്‍കുകയോ ചെയ്തില്ലെന്നാണ് കേസ്.

കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ മജീദ്, റസാക്ക് എന്നീ പ്രതികളെ പിടികിട്ടാനുണ്ട്.