ലാസ്യയുടെ കാരികുരിക്കള്‍ 20 ന് അരങ്ങിലേക്ക്.
പിലാത്തറ: ലാസ്യ കലാക്ഷേത്രയുടെ നൂതന നൃത്തശില്പമായ കാരിക്കുരിക്കള്‍ 20 ന് ബുധനാഴ്ച്ച വൈകുന്നേരം ആറിന്
ലാസ്യ കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുമെന്ന് ലാസ്യപ്രിന്‍സിപ്പാള്‍ ഡോ.കലാമണ്ഡലം ലത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സിലെ ഭരതനാട്യം അധ്യാപിക ഹരിത തമ്പാന്‍ കാരിക്കുരിക്കളായി വേദിയിലെത്തുന്നു.
കൂടാതെ ലാസ്യയിലെ ഭരതനാട്യത്തില്‍ ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികളായ ഇരുപതിലധികം കലാകാരികളും ഈ നൃത്താവിഷ്‌കാരത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഭരതനാട്യത്തിനു പുറമെ തെയ്യം, ചിമ്മാനക്കളി, ആയോധന കലയായ കളരി എന്നി വയുടെ സമന്വയത്തിലൂടെയാണ് ഈ നൃത്താവിഷ്‌കാരം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഉത്തരമലബാറിലെ വിഖ്യാതമായ പുലിമറഞ്ഞ തൊണ്ടച്ചന്‍ തെയ്യത്തിന്റെ പുരാവൃ ത്തമാണ് കാരിക്കുരിക്കള്‍ നൃത്തശില്പത്തിന്റെ ഇതിവൃത്തം.
തമ്പാന്‍ കാമ്പ്രത്ത് രചനയും മണികണ്ഠദാസ് ഗാനരചനയും ഹരിപ്പാട് കെ.പി എന്‍ പിള്ള സംഗീത സംവിധാനവും നിര്‍വ്വഹിച്ച നൃത്ത ശില്‍പത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് ഡോ.കലാമണ്ഡലം ലതയാണ്.
വാര്‍ത്താസമ്മേളനത്തില്‍ തമ്പാന്‍ കാമ്പ്രത്ത്, സിദ്ധാര്‍ത്ഥന്‍ വണ്ണാരത്ത്, ഡോ.കലാക്ഷേത്ര വിദ്യാലക്ഷ്മി, അശോകന്‍ തളിപ്പറമ്പ്, ഹരിത തമ്പാന്‍ എന്നിവരും പങ്കെടുത്തു.