ലീവ് സറണ്ടര്‍ ആനുകൂല്യവും പിടിക്ക് പുറത്ത്–പരിയാരത്ത് എന്‍.ജി.ഒ അസോസിയേഷന്‍ സത്യാഗ്രഹം നടത്തി.
പരിയാരം: ലീവ് സറണ്ടര്‍ ആനുകൂല്യങ്ങളില്‍ നിന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ കോളേജ് ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു.
ഡി.എ ഉള്‍പ്പെടെ തടഞ്ഞുവെക്കുകയും ഗ്രേഡ് പ്രമോഷന്‍ അനുവദിക്കാതിരിക്കുകയും ചെയ്ത സര്‍ക്കാര്‍ ശമ്പള പരിഷ്‌ക്കരണവും അനുവദിച്ചില്ലെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു.
അതോടൊപ്പം സര്‍ക്കാര്‍ മേഖലയില്‍ ആഗിരണം ചെയ്തവരുടെ ശമ്പളം ഏറെ വെട്ടിക്കുറക്കുകയും ചെയ്തു.
ഇപ്പോള്‍ ലീവ് സറണ്ടര്‍ ആനുകൂല്യം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച് പി.എഫില്‍ ലയിപ്പിക്കുമ്പോള്‍ അതില്‍ പെടാത്തവര്‍ക്ക് സറണ്ടര്‍ ആനുകൂല്യം പണമായി നല്‍കും എന്ന ഉത്തരവ് കാറ്റില്‍ പറത്തി മെഡിക്കല്‍ കോളേജ് ജീവനക്കാരെ ഒഴിവാക്കിയിരിക്കയാണ്.
ഇതില്‍ പ്രതിഷേധിച്ച് നടന്ന സത്യാഗ്രഹ സമരം എന്‍.ജി.ഒ അസോസിയേഷന്‍ ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. യു.കെ.മനോഹരന്‍ അധ്യക്ഷത വഹിച്ചു.