ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്-@ 46.
പ്രശസ്ത നടിയും ഉര്‍വ്വശി അവാര്‍ഡ് ജേത്രിയുമായ ശോഭ 1980 മെയ്-1 നാണ് 17-ാം വയസില്‍ തൂങ്ങിമരിച്ചത്.
പ്രശസ്ത ക്യാമറാമാനും സംവിധായകനുമായ ബാലുമഹേന്ദ്രയുടെ രണ്ടാം ഭാര്യയായിരുന്നു ശോഭ.
ശോഭയുടെ ജീവിതവും മരണവും ആധാരമാക്കി കെ.ജി.ജോര്‍ജ് കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമയാണ് ലേഖയുടെ മരണം ഒരു ഫളാഷ്ബാക്ക്.
യവനിക നാടകത്തിനുള്ളിലെ സിനിമയായിരുന്നുവെങ്കില്‍ സിനിമക്കുള്ളിലെ സിനിമയായിരുന്നു ലേഖയുടെ മരണം.
ഡേവിഡ് കാച്ചപ്പിള്ളിയും ഇന്നസെന്റും ചേര്‍ന്ന് ശത്രുഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച മൂന്നാമത്തെ സിനിമയായിരുന്നു ഇത്.
വലിയ കാന്‍വാസില്‍ ജോര്‍ജിന്റെ സിനിമകളില്‍ ചെലവേറിയ സിനിമകളിലൊന്ന്.
1983 നവംബര്‍ 18 ന് 40 വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിനിമ റിലീസ് ചെയ്തത്.
ഭരത്‌ഗോപി, മമ്മൂട്ടി, നളിനി, ശാരദ, ശുഭ, നെടുമുടിവേണു, വേണു നാഗവള്ളി, രതീഷ്, മോഹന്‍ജോസ്, ഹരി നീണ്ടകര തുടങ്ങി നിരവധി താരങ്ങള്‍ ഈ സിനിമയിലുണ്ട്.
എസ്.എല്‍.പുരം സദാനന്ദനാണ് തിരക്കഥ, സംഭാഷണം എഴുതിയത്. ഷാജി എന്‍. കരുണ്‍ ക്യാമറയും എം.എന്‍.അപ്പു എഡിറ്റിംഗും നിര്‍വ്വഹിച്ചു.
ജി.ഒ.സുന്ദരമാണ് കലാസംവിധാനം. പരസ്യം നീതി കൊടുങ്ങല്ലൂര്‍.
സിനിമ ബാലുമഹേന്ദ്രയെ വെള്ളപൂശാനാണെന്നാരോപിച്ച് മരിച്ച ശോഭയുടെ അമ്മയും നടിയുമായ പ്രേമ പരാതികള്‍ നല്‍കിയതോടെ സിനിമ കുറേക്കാലം പെട്ടിയിലായിരുന്നു.
പക്ഷെ, സാമ്പത്തികമായി ലേഖയുടെ മരണം ഒരു പരാജയമായി.
നിര്‍മ്മാണച്ചെലവ് ഭീമമായി ഉയര്‍ന്നതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.
ഒ.എന്‍.വി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത് എം.ബി.ശ്രീനിവാസന്‍.
ഗാനങ്ങള്‍-
1-എന്നെയുണര്‍ത്തിയ പുലര്‍കാലത്തില്‍-സെല്‍മ ജോര്‍ജ്.
2-മൂകതയുടെ സൗവര്‍ണ്ണം-സെല്‍മ ജോര്‍ജ്.
3-പ്രഭാമയീ-ജയചന്ദ്രന്‍, സെല്‍മ ജോര്‍ജ്.