കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഗഡുക്കളായി പിരിക്കണം: ലെന്‍സ്‌ഫെഡ്
തളിപ്പറമ്പ്: കെട്ടിട നിര്‍മ്മാണ തൊഴിലാളി സെസ്സ് ഒറ്റത്തവണയായി പിരിക്കുന്നത് സാധരണക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നതിനാല്‍ ഗഡുക്കളായി അടക്കുന്നതിനുള്ള സംവിധാനം കെ സ്മാര്‍ട്ടില്‍ ഒരുക്കണമെന്നും,
കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം രേഖപ്പെടുത്തുന്നതില്‍ വ്യക്തത വരുത്തി നടപടിക്രമം ലഘുകരിക്കണമെന്നും ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ സര്‍ക്കാറിനോട് അവശ്യപ്പെട്ടു.
ലെന്‍സ്‌ഫെഡ് പതിനാലാമത് തളിപ്പറമ്പ് ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ തൃച്ചംബരം ഡ്രീം പാലസ് ഓഡിറ്റോയത്തില്‍ യൂണിറ്റ് പ്രസിഡണ്ട് പി.പി.വിനോദിന്റെ അദ്ധ്യക്ഷതയില്‍ ഏരിയ പ്രസിഡന്റ് റെജീഷ് മാത്യു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് വൈസ് പ്രസിഡന്റ് പി.നിഷാന്ത അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു.
ഒരു വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സെക്രട്ടറി വ്രി.കെ.ബിന്ദുവും വരവ് -ചെലവ് കണക്ക് ട്രഷറര്‍ സി.കെ.വിജിലും അവതരിപ്പിച്ചു.
ഏരിയ സെക്രട്ടറി കെ.പ്രജിത്ത് ക്ഷേമനിധി ബൈലോ അവതരിപ്പിച്ചു.
ട്രഷറര്‍ പി.എസ്.ബിജുമോന്‍ ആന്തൂര്‍ യൂണിറ്റ് സെക്രട്ടറി സി.എന്‍.പ്രതീഷ്, ഒ.ടി.രമേശന്‍, തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പി.വി.അനില്‍ കുമാര്‍, ബിനുഫിലിപ്പ്, കെ.കാഞ്ചന. ജമുന ജോസഫ്. എന്നിവര്‍ സംസാരിച്ചു.
വി.കെ.ബിന്ദു സ്വാഗതവും, എ.വി.ശ്രീകുമാര്‍. നന്ദിയും പറഞ്ഞു.