കിസാന്‍ സര്‍വീസ് സൊസൈറ്റി കണ്‍വെന്‍ഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.
അരവഞ്ചാല്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി അരവഞ്ചാല്‍ യൂനിറ്റ് കണ്‍വെന്‍ഷനും പുതിയതായി ചുമതലയേറ്റ ഭാരവാഹികളുടെ സ്ഥാനാരോഹണവും സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടന്നു.
കിസാന്‍ സര്‍വീസ് സൊസൈറ്റി ദേശീയ ചെയര്‍മാന്‍ ജോസ് തയ്യില്‍ ഉദ്ഘാടനം ചെയ്തു.
അസി ഫ്രാന്‍സിസ് പൂക്കുളം അധ്യക്ഷത വഹിച്ചു.
ഫാ. ജിബിന്‍ മുണ്ടന്‍കുന്നേല്‍, കെഎസ്എസ് കണ്ണൂര്‍ ജില്ല സെക്രട്ടറി ജോസഫ് പോള്‍, ജെയിംസ് ഇടപ്പള്ളില്‍, തങ്കച്ചന്‍ പുളിമൂട്ടില്‍, ബിജു വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചുമതലയേറ്റ യൂനിറ്റ് ഭാരവാഹികള്‍ക്ക് ജോസ് തയ്യില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.