തളിപ്പറമ്പ നഗരത്തിലെ തീപ്പിടുത്തം വ്യാപാരികള്‍ക്കും, തൊഴിലാളിക്കള്‍ക്കും താങ്ങാന്‍ പറ്റുന്നതിലും അപ്പുറം- ലെന്‍സ്‌ഫെഡ്

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലുണ്ടായ തീപ്പിടുത്തത്തില്‍ നിരവധി സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയായയി കോടികളുടെ നഷ്ടം സംഭവിക്കുകയും കൂടാതെ നിരവധി തൊഴിലാളികള്‍ വഴിയാരാധമാവുകയും ചെയ്തു.

തൊഴിലാളികള്‍ക്കും കടയുടമക്കും അര്‍ഹതപ്പെട്ട ആനുകൂല്യം പാക്കേജിലൂടെ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്നും സംഭവ സ്ഥലം സന്ദര്‍ശിച്ച ലെന്‍സ്‌ഫെഡ് ഭാരവാഹികള്‍ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാ ജോ:സെക്രട്ടറി. എ.സി.മധുസൂധനന്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ സി.ശശീന്ദ്രന്‍, ടി.രാജീവന്‍, ജില്ലാ ട്രഷറര്‍ പോള ചന്ദ്രന്‍, തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. പ്രജിത്ത്, മുന്‍ സംസ്ഥാന സമിതി അംഗം പി.പി.കിഷോര്‍ കുമാര്‍, ഏരിയ വൈസ് പ്രസിഡന്റ് വി. ഹരിദാസന്‍, ഏരിയ കമ്മറ്റി അംഗം ഒ.ടി.രമേശന്‍,

ആന്തൂര്‍ യൂണിറ്റ് പ്രസിഡന്റ് സി.എന്‍.പ്രതീഷ്, തളിപ്പറമ്പ് വെസ്റ്റ് യൂനിറ്റ് പ്രസിഡന്റ് ബിനു ഫിലിപ്പ്, ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് പി.പി. വിനോദ്, തളിപ്പറമ്പ് യൂണിറ്റ് സെക്രട്ടറി, കെ.കാഞ്ചന, ട്രഷറര്‍ നികേഷ് ഗോപിനാഥ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.