എല്‍.ഐ.സിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണം-എല്‍ ഐ സി ഏജന്റസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(സി ഐ ടി യു)
തളിപ്പറമ്പ്: എല്‍ ഐ സി ഏജന്റസ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സി ഐ ടി യു ) തളിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ഇന്ന് രാവിലെ കെ.കെ.എന്‍ പരിയാരം ഹാളില്‍ നടന്നു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി ഐ ടി യു തളിപ്പറമ്പ് ഏരിയ പ്രസിഡന്റുമായ സി.എം.കൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.ശ്രീരത്‌നന്‍ അദ്ധ്യഷത വഹിച്ചു.
ചടങ്ങില്‍ എല്‍ ഐ സി ഏജന്റുമാരായ പഞ്ചായത്ത് പ്രസിഡന്റുമാരെ ആദരിച്ചു. കടന്നപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുലജ ദാമേദരന്‍ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരന്‍ പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ,
കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.വി.സീന, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശന്‍ പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി മോഹന്‍, ഓമന മുരളീധരന്‍ ഡി.വനജ, പി.വി.കമല, പി.പി.മാലിനി, കെ.പ്രമോദ്, കെ.രാഘവന്‍, പുഷ്പജ, ടി.വി.സിന്ധു എന്നീ ജനപ്രതിനിധികളെയും ആദരിച്ചു.
ഏജന്റുമാരുടെ മക്കളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മറ്റ് അവാര്‍ഡുകള്‍ കരസ്ഥമാക്കിയ വരെയും ഏജന്റുമാരില്‍ മികച്ച നേട്ടം കൈവരിച്ചവരെയും ചടങ്ങില്‍ ആദരിച്ചു.
സംഘടനയുടെ സോണല്‍ സെക്രട്ടറി പി.എന്‍.സുധാകരന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറി പി.വി.മധുസൂദനന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും സിബി എന്‍ അബ്രഹാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി ഐ ടി യു സംസ്ഥാനക്കമ്മറ്റിയംഗവുമായ എം കെ മോഹനന്‍, സംസ്ഥാനക്കമ്മറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ പി.ജെ.ജേക്കബ്
ഡിവിഷന്‍ ട്രഷറര്‍ കെ. സദാനന്ദന്‍, സംസ്ഥാനക്കമ്മറ്റിയംഗങ്ങളായ വി.രവീന്ദ്രന്‍, ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, കെ.വി ശാലിനി, എ.പി മുരളിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.
എല്‍ ഐ സി യെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, ഓഹരി വില്‍പനനീക്കം ഉപേക്ഷിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കുക, ഗ്രാറ്റുവിറ്റി വര്‍ദ്ധിപ്പിക്കുക, മാനദണ്ഡം ലഘൂകരിക്കുക, എന്നീ പ്രമേയങ്ങള്‍ സമ്മേളനം അംഗീകരിച്ചു.
ഇന്ദിരാ ഹരിദാസ് സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.ശ്രീരത്‌നന്‍-(പ്രസിഡന്റ്) പി.വി മധുസൂദനന്‍(സെക്രട്ടറി), സിബി എന്‍.അബ്രഹാം-(ട്രഷറര്‍)
