തളിപ്പറമ്പ്: 21 ലിറ്റര്‍ വിദേശ മദ്യവുമായി ഓട്ടോ റിക്ഷ സഹിതം കാനംവയല്‍ സ്വദേശിയായ യുവാവ് എക്‌സൈസ് കസ്റ്റഡിയില്‍.
കാനംവയല്‍ സ്വദേശി കാരായില്‍ വീട്ടില്‍ റിന്റില്‍.കെ മനോജ്(32)നെയാണ് പിടികൂടിയത്.
ഓണം സ്‌പെഷ്യല്‍ ഡ്രൈവ് സ്‌ട്രൈക്കിംഗ് ഫോര്‍സ് റെയിഡിന്റെ ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍
പയ്യന്നൂര്‍, ചെറുപുഴ, വയലായി, പുളിങ്ങോം, രാജഗിരി, കാനംവയല്‍ ഭാഗങ്ങളില്‍ നടത്തിയ റെയിഡില്‍ പയ്യന്നൂര്‍ റേഞ്ച് പരിധിയില്‍പ്പെട്ട വയലായിയില്‍ വെച്ചാണ് ഇയാള്‍ കുടുങ്ങിയത്.
വിദേശമദ്യം കടത്തിയ KL 58. T.9784 ബജാജ് ഓട്ടോറിക്ഷയും എക്‌സൈസ് സംഘം പിടിച്ചെടുത്തു.