മദ്യവില്‍പ്പന-പ്രജീഷ് ജോസഫ് പിടിയില്‍.
ശ്രീകണ്ഠാപുരം: പൈസക്കിരി ടൗണിലെ പ്രധാന വിദേശ മദ്യ വില്പനക്കാരനായ യുവാവിനെ മദ്യവില്പനയ്ക്കിടെ സ്‌കൂട്ടര്‍ സഹിതം എക്‌സൈസ് പിടികൂടി. പൈസക്കിരി പടുവിലങ്ങ് സ്വദേശിയായ ജോസഫിന്റെ മകന്‍ പുളിക്കപ്പറമ്പില്‍ വീട്ടില്‍ പ്രജീഷ് ജോസഫ് (44)നെയാണ് ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍. സജീവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

പയ്യാവൂര്‍, പൈസക്കരി, പൂപ്പറമ്പ്, പാടുവിലങ്ങ്- ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് പൈസക്കിരി ടൗണ്‍ കേന്ദ്രികരിച്ച് കാലങ്ങളായി വിദേശമദ്യം സ്‌കൂട്ടറില്‍ സൂക്ഷിച്ച് വെച്ച് വില്പന നടത്തിവന്ന ഇയാളെ വിദേശമദ്യ വില്‍പ്പന നടത്തുന്നതിനിടയില്‍ സ്‌കൂട്ടര്‍ സഹിതം പിടികൂടി അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തത്.
ഇയാളുടെ വാഹനത്തില്‍ നിന്നും 4 ലിറ്റര്‍ വിദേശമദ്യവും, മദ്യവില്‍പ്പന നടത്തി ലഭിച്ച 600 രൂപയും, വിദേശമദ്യം വില്പനക്കായി സൂക്ഷിച്ചു വെച്ച KL.39.F: 6072 Suzuki Access scooter എന്നിവ തൊണ്ടി മുതലുകളായി ബന്ധവസ്സിലെടുത്തു.
റെയ്ഡില്‍ ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ മാരായ ടി.ആര്‍.രാജേഷ്, പി.എ.രഞ്ജിത്ത്കുമാര്‍, പി.ഷിബു, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശ്രീജ.എസ്.കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
