ജീവിതത്തെ ബാധിക്കുന്ന ചില മാറ്റങ്ങളുമായാണ് 2024 കടന്നു വരുന്നത്. നാളെ മുതലുള്ള ചില മാറ്റങ്ങള്‍ ചുവടെ-

ജീവിതത്തെ ബാധിക്കുന്ന ചില മാറ്റങ്ങളുമായാണ് 2024 കടന്നു വരുന്നത്. നാളെ മുതലുള്ള ചില മാറ്റങ്ങള്‍ ചുവടെ-

തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ-സ്മാര്‍ട്ട് പദ്ധതി നാളെ മുതല്‍. ആദ്യഘട്ടമായി എണ്‍പതോളം സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ കോര്‍പറേഷനുകളിലും നഗരസഭകളിലും ലഭ്യമാക്കും. ഏപ്രില്‍ ഒന്നോടെ എല്ലാ പഞ്ചായത്തിലേക്കും വ്യാപിപ്പിക്കും.

നാളെ മുതല്‍ എടുക്കുന്ന വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശയ്ക്കു പകരം പിഴത്തുക മാത്രമേ ബാങ്കുകള്‍ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കാനാവൂ. നിലവിലുള്ള വായ്പകള്‍ക്ക് ജൂണിനകം ഇത് ബാധകമാകും. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ബാധകമല്ല.

ഇന്‍ഷുറന്‍സ് പോളിസി സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്ന കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഷീറ്റ് (സി.ഐ.എസ്.) ലളിതമാകും. പോളിസിയിലെ കവറേജ്, വെയ്റ്റിങ്ങ് പീര്യഡ്, ക്ലെയിം വ്യവസ്ഥകള്‍ എന്നിവ ഇതില്‍ വിശദീകരിക്കും.

മൊബൈല്‍ സിം എടുക്കുന്നതിനുള്ള പേപ്പര്‍ അധിഷ്ഠിത തിരിച്ചറിയല്‍ അവസാനിക്കുന്നു. ഇനി മുതല്‍ വിവരങ്ങള്‍
ഡിജിറ്റലായി നല്‍കാം.

ഒരു വര്‍ഷമായി പണമിടപാടുകള്‍ നടത്താത്ത യു.പി.ഐ. ഐ.ഡികളും നമ്പറുകളുമുപയോഗിച്ച് UPI പണം സ്വീകരിക്കാന്‍ വിലക്കു നേരി ട്ടേക്കാം. ഇത്തരം യൂ.പി.ഐ ഐഡികളും നമ്പറുകളും മരവിപ്പിക്കാനാണ് നാഷനല്‍ പേയെന്ററസ് ഇന്ത്യയുടെ ഉത്തരവ്. ഇക്കാരണത്താല്‍ പണം സ്വീകരിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ അതത് യൂ.പി.ഐ. ആപ്പില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്യണം.

പലിശ കൂടുമ്പോള്‍ വായ്പയുടെ കാലാവധിയോ പ്രതിമാസതിരിച്ചടവോ (ഇ.എം.ഐ.) വര്‍ധിപ്പിക്കണമെങ്കില്‍ ധനകാര്യസ്ഥാപനങ്ങള്‍ വ്യക്തിയുടെ അനുമതി തേടണമെന്ന വ്യവസ്ഥ കര്‍ശനമാക്കും. പലിശനിരക്ക് കൂടുമ്പോള്‍ ഇ.എം.ഐ. ആണോ കാലാവധിയാണോ വര്‍ധിപ്പിക്കേണ്ടതെന്ന് വായ്പയെടുത്തവര്‍ക്ക് തെരഞ്ഞെടുക്കാം.

ഓഹരി നിക്ഷേപത്തിനായുള്ള ഡിമാറ്റ് അക്കൗണ്ടുള്ളവര്‍ക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്കും നോമിനിയെ ചേര്‍ക്കാനുള്ള സമയപരിധി സെബി 2024 ജൂണ്‍ 30 വരെ നീട്ടി. ഡിസംബര്‍ 31-ന് അവസാനിക്കാനിരുന്ന സമയ പരിധിയാണ് നീട്ടിയത്. നോമിനിയില്ലാത്ത അക്കൗണ്ടുകള്‍ ജൂണ്‍ 30നു ശേഷം മരവിപ്പിക്കും

ഓഹരി നിക്ഷേപകന്‍ മരിച്ചാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനം നാളെ മുതല്‍. ജോയിന്റ് അക്കൗണ്ട് ഹോള്‍ഡര്‍, നോമിനി. കുടുംബാംഗങ്ങള്‍ തുടങ്ങിയ വര്‍ക്ക് മരണം റിപ്പോര്‍ട്ട് ചെയ്യാം. മരണ സര്‍ട്ടിഫിക്കറ്റും മരിച്ച വ്യക്തിയുടെ പാനും സമര്‍പ്പിക്കണം.