വാറ്റ് കേന്ദ്രം തകര്‍ത്തു.90 ലിറ്റര്‍ വാഷ് നശിപ്പിച്ചു.
തളിപ്പറമ്പ്:കൃസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ
ഭാഗമായി തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ

പ്രിവന്റീവ് ഓഫീസര്‍ പി.ആര്‍.സജീവിന്റെ നേതൃത്വത്തില്‍ ആലക്കോട്, ഒറ്റത്തെ, കാപ്പിമല, ഫര്‍ലോങ്ങര പ്രദേശങ്ങളില്‍
നടത്തിയ പട്രോളിംഗില്‍ ഫര്‍ലോങ്ങര തോട്ടുചാല്‍ കേന്ദ്രികരിച്ച് പ്രവര്‍ത്തിച്ചു വന്ന വാറ്റു കേന്ദ്രം കണ്ടെത്തി.
ഉടമസ്ഥനില്ലാത്തനിലയില്‍ കാണപ്പെട്ട ഉദ്ദേശം 90 ലിറ്റര്‍ വാഷും മറ്റ് വാറ്റുപകരണങ്ങളും, താല്കാലിക ഷെഡും നശിപ്പിക്കുകയും
പ്രതിയെ അന്വേഷിച്ച് കണ്ടെത്തുന്നതിനായി അബ്കാരി കേസെടുക്കുകയും ചെയ്തതായി എക്‌സൈസ് അറിയിച്ചു.
സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ.വിനീഷ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
