ലോറി ഡ്രൈവേഴസ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ സമ്മേളനം മെയ്-25 ന്

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ്-ക്ലീനേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് ഏരിയാ കണ്‍വെന്‍ഷന്‍ മെയ് 25 ന്

ബുധനാഴ്ച്ച(നാളെ) തളിപ്പറമ്പ് കുറുമാത്തൂര്‍ താഴെചൊറുക്കളയിലെ വെള്ളാരംപാറ അല്‍ഹിദായ ഓഡിറ്റോറിയത്തില്‍ നടക്കും.

രാവിലെ 10 മണിക്ക് മുന്‍ എം.എല്‍.എ സി.കെ.പി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.

സി.ഐ.ടി.യു തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.കരുണാകരന്‍, കണ്ണൂര്‍ ജില്ലാ ലോറി ഡ്രൈവേഴ്‌സ് അസോസിയേഷന്‍ ജില്ലാ

സെക്രട്ടറി.പ്രേമരാജന്‍, ടി.ആര്‍.ശിവന്‍, ടി.ടി.സുനില്‍കുമാര്‍, കെ.പവിത്രന്‍ എന്നിവര്‍ പങ്കെടുക്കും.