ലോറി പുഴയിലേക്ക് മറിഞ്ഞ് ക്ലീനര്‍ മരിച്ചു- ഡ്രൈവര്‍ക്ക് ഗുരുതരം
ചിറ്റാരിക്കല്‍: കുന്നുംകൈ പരപ്പച്ചാലില്‍ നിയന്ത്രണം വിട്ട ലോറി പാലത്തില്‍ നിന്നും തോട്ടിലേക്ക് മറിഞ്ഞു; അപകടത്തില്‍ ഒരാള്‍ മരിച്ചു.
പരപ്പച്ചാലില്‍ പാലത്തിന്റെ കൈവരി തകര്‍ത്താണ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.
കോയമ്പക്കൂരില്‍ നിന്നും സിമന്റുമായി നവരികയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
അപകടത്തില്‍ ലോറിയില്‍ ഉണ്ടായിരുന്ന ക്ലീനര്‍ പാലക്കാട് മണ്ണാര്‍ക്കാട്ടെ കുറ്റ്യോടി ചെങ്ങളേരിയിലെ ഹബീബാ(44)ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടോടെ കാലിച്ചാമരം-കുന്നുംകൈ-മുക്കട റോഡില്‍ പരിപ്പച്ചാല്‍ ഇറക്കത്തിലായിരുന്നു അപകടം.
വെള്ളരിക്കുണ്ടിലേക്ക് സിമന്റുമായി പോകുകയായിരുന്നു ലോറി.
ഡ്രൈവര്‍ ഹബീബിന്റെ മരുമകന്‍ റഹീമിനെ(28) ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാമിന്‍ പൊളിച്ചാണ് പുറത്തെടുത്തത്.
ഹബീബ് വെള്ളത്തില്‍ മുങ്ങിപ്പോയതിനാല്‍ തല്‍ക്ഷണം മരിച്ചു.
റഹീമിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറിയും അതിനരത്തുണ്ടായിരുന്ന സിമന്റും ഉപയോഗശുന്യമായ നിലയിലാണ്.
