ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടംനടത്തിയ ഒരാള്‍ അറസ്റ്റില്‍.
ചാലോട്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടംനടത്തിയ ഒരാള്‍ അറസ്റ്റില്‍.
ചാലോട് ചെറുകുന്നിക്കരി ടി.ബിജുവിനെയാണ്(40) മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 5.45 ന് ചാലോട് വെച്ചാണ് മട്ടന്നൂര്‍ എസ്.ഐ കെ.പി.അബ്ദുല്‍നാസറിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.
അതത് ദിവസം കേരള ലോട്ടറിക്ക് ഒന്നാം സമ്മാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാനത്തെ 3 അക്ഷരത്തിന് 5000 രൂപയും രണ്ടക്കത്തിന് 500 രൂപയും ഒരക്കത്തിന് 250 രൂപയും സമ്മാനം നല്‍കുന്ന ലോട്ടറിക്ക് 10 രൂപയാണ് വില. വാട്സ് ആപ്പ് വഴിയാണ് ഇടപാടുകള്‍.
ഒറ്റനമ്പര്‍ ലോട്ടറിക്ക് ലഭിക്കുന്ന തുക ചാലോട് ലക്ഷ്മിവിലാസം ലോട്ടറി സ്റ്റാല്‍ ഉടമ ലതീഷിനെ ഏല്‍പ്പിക്കുകയാണ് പതിവെന്ന് ബിജു പോലീസിനോട് പറഞ്ഞു.
1280 രൂപ പോലീസ് പിടിച്ചെടുത്തു.