ഒറ്റനമ്പര്‍ ലോട്ടറിയുടെ പ്രധാന കണ്ണിയായ പുളിമ്പറമ്പിലെ എ.വി.പ്രദീപന്‍ അറസ്റ്റില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കാരന്‍ അറസ്റ്റില്‍.

തളിപ്പറമ്പ് പുളിമ്പറമ്പിലെ അത്താഴക്കുന്ന് വളപ്പില്‍ എ.വി.പ്രദീപനെയാണ്(50) പട്ടുവം പറപ്പൂല്‍ പേത്തടത്ത് വെച്ച് തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പനക്കിടയിലാണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്.

7150 രൂപയും പോലീസ് പിടിച്ചെടുത്തു.

നേരത്തെയും ഒറ്റനമ്പര്‍ലോട്ടറി തട്ടിപ്പിന് ഇയാള്‍ ജയിലിലായിരുന്നു.

കണ്ണൂര്‍-വയനാട് ജില്ലകളില്‍ ഒറ്റനമ്പര്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പ്രദീപനെന്ന് പോലീസ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കണ്ണൂര്‍ ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.