തളിപ്പറമ്പില്‍ എഴുത്ത് ലോട്ടറി- യുവതി പോലീസ് പിടിയില്‍
തളിപ്പറമ്പ്: നഗരത്തില്‍ പരസ്യമായി എഴുത്ത്‌ലോട്ടറി കച്ചവടത്തില്‍ ഏര്‍പ്പെട്ട യുവതി പോലീസ് പിടിയില്‍.
പടപ്പേങ്ങാട്ടെ വണ്ണാറത്ത് വീട്ടില്‍ രമേശന്റെ ഭാര്യ എം.ധന്യ(38)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി പിടികൂടിയത്.
ഇന്നലെ രാവിലെ തളിപ്പറമ്പ് മാര്‍ക്കറ്റ്‌റോഡിലെ സഫ കോംപ്ലക്‌സിന് സമീപത്തുവെച്ചാണ് പോലീസ് ധന്യയെ പിടികൂടിയത്.
1150 രൂപയും പിടിച്ചെടുത്തു.
രജിസ്ട്രാര്‍ ഓഫീസിന് സമീപം ലോട്ടറി സ്റ്റാള്‍ നടത്തിവരികയാണ് ധന്യ.
രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്.
എ.എസ്.ഐമാരായ കെ.പ്രീത, ഷിജോ അഗസ്റ്റിന്‍ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു.
