ലോട്ടറി വില്‍പ്പനക്കാരനെ കൊന്നത് ബീഡി സംബന്ധിച്ച തര്‍ക്കത്തിലെന്ന് പോലീസ്-
തലശേരി: ലോട്ടറി വില്‍പ്പനക്കാരനെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തിലെന്ന് പോലീസ്.

പുതിയ ബസ്സ് സ്റ്റാന്റിലെ ലോട്ടറി വില്‍പ്പനക്കാരനായ ബാലാജിയെ കൊലപ്പെടുത്തിയത് ബീഡി നല്‍കാത്തതിലെ തര്‍ക്കത്തില്‍ ഇടപ്പെട്ടതിനാല്‍.
കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത കൊടക്കളം ലക്ഷംവീട് കോളനിയിലെ നിഥിന്‍ ബാബു (27) പള്ളിക്കടുത്തുള്ള നൂര്‍മഹലില്‍ അസ്മില്‍ (27) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ഈ വിവരം ലഭിച്ചത്.
ബസ്റ്റാന്റില്‍ സ്ഥിരമായി ഉണ്ടാവുന്ന ഐ.എം.വിജയന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുസ്തഫയോട് പ്രതികളില്‍ ഒരാള്‍
ബീഡിക്ക് ചോദിച്ചപ്പോള്‍ കൊടുക്കാത്തതിനാല്‍ പ്രതികള്‍ മുസ്തഫയെ അക്രമിക്കുമ്പോള്‍ തടുക്കാന്‍ പോയ ബാലാജിയെ പ്രതികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്.
നിലത്ത് വീണപ്പോള്‍ ഇരുവരും ചവിട്ടിയതിനാല്‍ വന്‍കുടല്‍ പൊട്ടിയതാണത്രെ മരണകാരണം.
പ്രതികളെ ഇന്ന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും.
ബാലാജിയുടെ ജഡം ബന്ധുക്കള്‍ ഏറ്റ് വാങ്ങാന്‍ തയ്യാറാവത്തതിനാല്‍ പയ്യാമ്പലത്ത് കൊണ്ട് പോയി സംസ്‌കരിക്കും.
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ മഞ്ഞോടിയിലെ പി.രവിയുടെ മരണം കഴുത്തില്‍ കയര്‍കൊണ്ട് മുറുക്കിയതാന്നെന്നും സൂചന ലഭിച്ചിട്ടുണ്ട്.
വീടിന്റെ കുളിമുറിയില്‍ വെച്ചാണ് സംഭവം. ഇത് സംബന്ധിച്ചുള്ള അന്വേഷണവും നടന്നു വരികയാണ്.
സി.ഐ.സനല്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
