കമിതാക്കള്‍ ഒരേ മരത്തില്‍ തുങ്ങിമരിച്ചു.
മലപ്പുറം: നിലമ്പൂര്‍ മുള്ളുള്ളിയില്‍ യുവാവും യുവതിയും ഒരുമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍.
മുള്ളുള്ളി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ്, ഗൂഡല്ലൂര്‍ സ്വദേശിനി രമ്യ എന്നിവരേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളായ ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
സംഭവത്തില്‍ മറ്റു ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. നിലമ്പൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.