കമിതാക്കള്‍ ഒരേ മരത്തില്‍ തൂങ്ങിമരിച്ചു-

 

Report FromKOTTAYAM BUREAU

 

കോട്ടയം: വൈക്കം വാഴേക്കാട്ട് യുവതിയും യുവാവും തൂങ്ങിമരിച്ചു. കുലശേഖരമംഗലം ഗുരുമന്ദിരം ഭാഗത്താണ് മരത്തില്‍ ഇരുവരേയും തൂങ്ങിയ നിലയില്‍ കണ്ടത്.

കുലശേഖരമംഗം ഒറ്റാഞ്ഞിലിത്തി കലാധരന്റെ മകന്‍ അമര്‍ജിത്ത്(23) കുലശേഖരമംഗലം വടക്കേ ബ്ലായിത്തറ കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണപ്രിയ(21) എന്നിവരാണ് മരിച്ചത്.

അമര്‍ജിത്ത് ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സ് കഴിഞ്ഞ് നില്‍ക്കുകയാണ്. കൃഷ്ണപ്രിയ എയര്‍ഹോസ്റ്റസ് ട്രെയിനിയാണ്.

ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.