കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി അറസ്റ്റില്‍-

തളിപ്പറമ്പ്: പൊതുസ്ഥലത്ത് മാലിന്യം തള്ളിയ സംഭവത്തില്‍ കേടതില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു.

2018 ല്‍ ദേശീയപാതയോരത്ത് കുപ്പത്ത് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തില്‍ പ്രതിയായ പെരുവാമ്പ ഓടമുട്ടിലെ മാണിയാട്ട് വീട്ടില്‍

മനോജിനെയാണ്(39) തളിപ്പറമ്പ് എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത പ്രതി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു.