പിടികിട്ടാപ്പുള്ളി 30 വര്‍ഷത്തിന് ശേഷം പിടിയില്‍-
തളിപ്പറമ്പ്: വാഹന അപകടകേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി മുപ്പതു വര്‍ഷത്തിനുശേഷം പിടിയില്‍.
കര്‍ണാടക മംഗളൂരുവിലെ ബണ്ട്‌വാള്‍ താലൂക്ക് വിട്ടലിലെ വിട്ടല്‍ ഷെട്ടി(70)നെയാണ് തളിപ്പറമ്പ് ഡി.വൈ.എസ്.പി ടി.കെ.രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്.
1992 മാര്‍ച്ച് 15 ന് രാത്രി 9.30 മണിക്ക് പരിയാരം ചുടലയില്‍ വെച്ച് മംഗളൂരു ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലോഡുമായി
പോകുകയയിരുന്ന സി.ആര്‍.എക്‌സ് 7956 ലോറിയുടെ ക്ലീനര്‍ മംഗളൂരുവിലെ റോക്കി ലോറിയില്‍ നിന്ന് തെറിച്ചുവീണ് മരണപ്പെട്ടിരുന്നു.
ഈ കേസില്‍ പ്രതിയായ വിട്ടല്‍ ഷെട്ടി ഒളിവിലായതിനാല്‍ 1995 ല്‍ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ദിലീപ്കുമാര്‍, എ.എസ്.ഐ പ്രേമരാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുള്‍ ജബ്ബാര്‍
എന്നിവര്‍ ചേര്‍ന്നാണ് തലപ്പാടിയില്‍ വെച്ച് വിട്ടല്‍ ഷെട്ടിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഷെട്ടിയെ റിമാന്‍ഡ് ചെയ്തു.