കവികള്‍ക്ക് ഉത്തരവാദിത്തം ഏറുന്നു: സാറാ ജോസഫ്

തൃശൂര്‍: സാമൂഹ്യമായ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ എഴുത്തുകാര്‍ക്ക് ആ സംഘര്‍ഷങ്ങള്‍ ഏറ്റെടുക്കാതെ നിവൃത്തിയില്ലെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ്.

മാധവന്‍ പുറച്ചേരിയുടെ കവിതാ സമാഹാരം ഉച്ചിര പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

കുടുംബം കെട്ടിപ്പടുക്കുന്നതിന് വേണ്ടി സ്ത്രീകള്‍ സഹിച്ച ത്യാഗങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല.

മാധവന്‍ പുറച്ചേരിയുടെ കവിതകള്‍ അമ്മമാരനുഭവിച്ച സഹനങ്ങളെയും ത്യാഗങ്ങളെയും ഭാഷയില്‍ അടയാളപ്പെടുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പി.എന്‍ .ഗോപീകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഇ.എം.സതീശന്‍ പുസ്തകം ഏറ്റു വാങ്ങി.

പ്രശസ്ത നിരൂപകന്‍ ഇ.പി.രാജഗോപാലന്‍ പുസ്തക പരിചയം നടത്തി.

കവി സെബാസ്റ്റ്യന്‍ സംസാരിച്ചു.

മാധവന്‍ പുറച്ചേരി മറുപടി പറഞ്ഞു.

ജേക്കബ്ബ് ബെഞ്ചമിന്‍ സ്വാഗതവും വിജേഷ് എടക്കുനി നന്ദി പറഞ്ഞു.