മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

പാപ്പിനിശേരി: ആറരലിറ്റര്‍ മാഹിമദ്യവുമായി മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍.

കണ്ണപുരത്തെ കോക്കാടന് വീട്ടില്‍ കെ.സജീവന്‍(51)നെയാണ് ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പാപ്പിനിശ്ശേരി എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ടി.സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടിയത്.

ഇടക്കേപ്പുറം റോഡില്‍ വെച്ചാണ് ഇയാള്‍ എക്‌സൈസ് പിടിയിലായത്.

ഇയാള്‍ ചെറുകുന്ന്, കണ്ണപുരം ഭാഗത്തെ പ്രധാന മാഹിമദ്യകച്ചവടക്കാരനാണ് ഇയാളെന്ന് എക്‌സൈസ് പറഞ്ഞു.

നേരത്തെയും മാഹിമദ്യംകടത്തില്‍ സജീവന്‍ പിടിയിലായിരുന്നു.

ഫോണ്‍ വിളിച്ചാല്‍ അവിടേക്ക് മദ്യം എത്തിച്ചുകൊടുക്കുന്നതാണ് ഇയാളുടെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.

പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) പി.പി.മനോഹരന്‍, വി.പി.ശ്രീകുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി.പി.രജിരാഗ, എം.എം.ഷഫിക്ക്, ഒ.വി.ഷിബു, എം.കെ. വിവേക് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.