മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു)രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം-
തളിപ്പറമ്പ്: മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു) രാജരാജേശ്വര ക്ഷേത്രം യൂണിറ്റ് സമ്മേളനം നടന്നു.
സി.ഐ.ടി.യു തളിപ്പറമ്പ് നോര്‍ത്ത് മേഖല സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് പി.വി.നാരായണ മാരാര്‍ അദ്ധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി പി.മോഹനചന്ദ്രന്‍, മുല്ലപ്പള്ളി നാരായണന്‍, കെ.വി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പി.വി. നാരായണമാരാര്‍(പ്രസിഡന്റ്),
എം.വി.സുമേഷ്(വൈസ്. പ്രസിഡന്റ്), .കൃഷ്ണകുമാരി(സെക്രട്ടറി),
ഇ.വി.ഉണ്ണികൃഷ്ണന്‍(ജോ.സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പി.ഗോപിനാഥ് സ്വാഗതവും മനു സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
