പാപത്തിന്റെ ശമ്പളം-ഏകലവ്യന്റെ പ്രശസ്ത നോവല്‍-മനസാ വാചാ കര്‍മ്മണാ-@ 44 വര്‍ഷം.

  മലയാള സിനിമ എക്കാവും ഓര്‍ത്തുവെക്കുന്ന നിരവധി സിനിമകള്‍ നിര്‍മ്മിച്ച ബാനറാണ് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ്.

1977 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത സുജാത എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടായിരുന്നു തുടക്കം.

79 ല്‍ മനസാ വാചാ കര്‍മ്മണാ, 80 ല്‍ അങ്ങാടി, 82 ല്‍ അഹിംസ, ചിരിയോചിരി, 83 ല്‍ കാറ്റത്തെ കിളിക്കൂട്, 84 ല്‍ ഇത്തിരിപ്പൂവേ ചുവന്നപൂവേ, 85 ല്‍ ഒഴിവുകാലം, 86 ല്‍ ഒരു വടക്കന്‍വീരഗാഥ, 91 ല്‍ എന്നും നന്‍മകള്‍, 92 ല്‍ അദ്വൈതം, 93 ല്‍ ഏകലവ്യന്‍, 96 ല്‍ തൂവല്‍ കൊട്ടാരം, കാണാക്കിനാവ്, 98 ല്‍ എന്ന് സ്വന്തം ജാനകിക്കുട്ടി, 99 ല്‍ വീണ്ടും ചില വീട്ടുകാര്യങ്ങള്‍, 2005 ല്‍ അച്ചുവിന്റെ അമ്മ, 2006ല്‍ യെസ് യുവര്‍ ഓണര്‍.

പിന്നീട് ഗൃഹലക്ഷ്മിയുടെ ബാനറിലുള്ള സിനിമാ നിര്‍മ്മാണം നിര്‍ത്തുകയും 2019 ല്‍ എസ്‌ക്യൂബ് സിനിമാസ് എന്ന ബാനറില്‍ നിര്‍മ്മാണം തുടങ്ങി.

2019 ല്‍ ഉയരെ, 2023 ല്‍ ജാനകീജാനേ എന്നീ സിനിമകള്‍ നിര്‍മ്മിച്ചു.

മനസാ വാചാ കര്‍മ്മണാ-

പ്രമുഖ നോവലിസ്റ്റ് ഏകലവ്യന്റെ(കെ.എം.മാത്യു) പാപത്തിന്റെ ശമ്പളം എന്ന നോവലിനെ അടിസ്ഥാനമാക്കി ആലപ്പി ഷെരീഫ് തിരക്കഥയും സംഭാഷണവും രചിച്ച മനസാ വാചാ കര്‍മ്മണാ 1979 ആഗസ്ത് 10 നാണ് റീലീസ് ചെയതത്.

എ.സര്‍ട്ടിഫിക്കറ്റോടെ പുറത്തിറങ്ങിയ സിനിമ വലിയ സാമ്പത്തിക വിജയം നേടി.

പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത ദുരന്തങ്ങളിലേക്ക് പതിക്കുന്ന നിസ്സഹായരായ മനുഷ്യരുടെ കഥ ഐ.വി.ശശിയുടെ സംവിധാനമികവിന്റെ ഉദാഹരണങ്ങളിലൊന്നാണ്.

സോമന്‍, സുകുമാരന്‍, ജയഭാരതി, സീമ, പപ്പു, ശങ്കരാടി, നെല്ലിക്കോട് ഭാസ്‌ക്കരന്‍, കെ.പി.എ.സി.സണ്ണി, കൊച്ചിന്‍ ഹനീഫ, പ്രതിമ, ബിന്ദുലേഖ, കെ.ടി.സി അബ്ദുള്ള എന്നിവരായിരുന്നു മുഖ്യവേഷത്തില്‍.

വിപിന്‍ദാസ്, എസ്.എസ്.ചന്ദ്രമോഹന്‍ എന്നിവരായിരുന്നു ക്യാമറ,

എഡിറ്റര്‍ കെ.നാരായണന്‍,

പശ്ചാത്തലസംഗീതം ഗുണസിംഗ്, കല-എസ്.കൊന്നനാട്ട്, ഡിസൈന്‍ എസ്.എ.നായര്‍, സ്റ്റില്‍സ്-ഡേവിഡ്.

കല്‍പ്പകാ റിലീസായിരുന്നു വിതരണക്കാര്‍.

ഗാനങ്ങള്‍(രചന-ബിച്ചു തിരുമല, സംഗീതം-എ.ടി.ഉമ്മര്‍)

1-ഹോമം കഴിഞ്ഞ ഹൃദയങ്ങള്‍-യേശുദാസ്.

2-മദനവിചാരം മധുരവിചാരം-യേശുദാസ്, ബി.വസന്ത.

3-നിമിഷങ്ങല്‍ പോലും വാചാലമാകും-വാണി ജയറാം, ജോളി ഏബ്രഹാം.

4-നിമിഷങ്ങള്‍ പോലും-വാണി ജയറാം.

5-പ്രഭാതം പൂമരക്കൊമ്പില്‍-എസ്.ജനകി.

6-സാന്ദ്രമായ ചന്ദ്രികയില്‍-യേശുദാസ്.