മംഗളം ദിനപത്രം തൃച്ചംബരം സപ്ലിമെന്റ് പ്രകാശനം ചെയ്തു-

തളിപ്പറമ്പ്: മംഗളം ദിനപത്രം പ്രസിദ്ധീകരിച്ച തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്രം കൂടിപ്പിരിയല്‍ സപ്ലിമെന്റ് പ്രകാശനം ക്ഷേത്രനടയില്‍ വെച്ച് നടന്നു.

തൃച്ചംബരം ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരി ടി.ടി.കെ.ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍ നമ്പൂതിരിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

അയ്യപ്പരത്‌ന കെ.സി.മണികണ്ഠന്‍നായര്‍, പ്രവാസി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ മൊട്ടമ്മല്‍ രാജന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഡിവിഷന്‍ അംഗങ്ങളായ പി.വി.സതീഷ്‌കുമാര്‍,

സതീശന്‍ തില്ലങ്കേരി, മലബാര്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.ടി.മുരളീധരന്‍,

മംഗളം കണ്ണൂര്‍ യൂണിറ്റ് ബ്യൂറോചീഫ് കെ.സുജിത്ത്, സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍ കാഞ്ഞിരങ്ങാട്, തളിപ്പറമ്പ് ലേഖകന്‍ കരിമ്പം.കെ.പി.രാജീവന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.