മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമം യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.രാഹുല്‍ പോലീസില്‍ പരാതി നല്‍കി.

തളിപ്പറമ്പ്: പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായരുടെ ആത്മഹത്യാശ്രമത്തെക്കുറിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ

പുറത്തുകൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹുല്‍ ആവശ്യപ്പെട്ടു.

സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന ചിലര്‍ സി.പി.എം

പ്രാദേശികനേതാക്കളും പ്രവര്‍ത്തകരുമാണെന്നും ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി

നിജസ്ഥിതി പുറത്തുകൊണ്ടുവരണെമന്നാവശ്യപ്പെട്ട് രാഹുല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കി.