വികാരരഹിതമായ തീരത്തിലൂടെ ഒഴുകിയ ഓളങ്ങള്‍

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു എം.ടിയുടെ മനോരഥങ്ങള്‍ എന്ന വെബ്‌സീരീസുകള്‍ കാണാന്‍.

1970 ല്‍ പി.എ.ബക്കര്‍ നിര്‍മ്മിച്ച് പി.എന്‍.മേനോന്‍ സംവിധാനം നിര്‍വ്വഹിച്ച ഓളവും തീരവും കാണുകയും എം.ടിയുടെ തിരക്കഥകളില്‍ പലതവണ വായിക്കുകയും ചെയ്തിരുന്നു.

മധുവിന്റെ ബാപ്പുട്ടിയും ജോസ്പ്രകാശിന്റെ കുഞ്ഞാലിയും ഉഷാനന്ദിനിയുടെ നബീസുവും ഫിലോമിനയുടെ ബീപാത്തുവും നിലമ്പൂര്‍ ബാലന്റെ മൂപ്പനും ഒക്കെ അനശ്വര കഥാപാത്രങ്ങളായി മനസിലുണ്ട്.

ആ സ്ഥാനങ്ങളിലേക്ക് കറുപ്പിലും വെളുപ്പിലും മോഹന്‍ലാലും ഹരീഷ് പേരടിയും ദുര്‍ഗ്ഗാകൃഷ്ണയും മാമുക്കോയയും സുരഭി ലക്ഷ്മിയും കടന്നുവരുമ്പോള്‍ ഒരു അന്യഗ്രഹ ജീവികള്‍ പറക്കുനതളികയില്‍ വന്നിറങ്ങിയ അനുഭവമായി അത് മാറുന്നു.

70 കളിലെ കാലഘട്ടത്തിന്റെ പുന:സൃഷ്ടിയായതിനാലാണോ എന്നറിയില്ല, സിനിമ പലയിടത്തും മുഴച്ചുനില്‍ക്കുന്നു.

ഒരു സംവിധായകന്‍രെ സാന്നിധ്യംപോലും അനുഭവപ്പെടുത്താന്‍ പ്രിയദര്‍ശന് ആയിട്ടില്ല. ഒരത്തന് ഒരു പെണ്ണിനെ ഇഷ്ടമായി, അവര്‍ തമ്മില്‍ പ്രണയിച്ചു, മറ്റൊരാള്‍ അവറെ ബലാല്‍സംഗം ചെയ്തു, കാമുകന്‍ എല്ലാം ക്ഷമിച്ച് അവളെ സ്വീകരിക്കാന്‍ തയ്യാറായെങ്കിലും അവള്‍ പുഴയില്‍ ചാടിആത്മഹത്യ ചെയ്യുന്നു.

ഇതാണ് പ്രിയദര്‍ശന്റെ ഓളവും തീരവും.

പക്ഷെ, രണ്ടര മണിക്കൂര്‍ നീണ്ട എം.ടിയുടെ പഴയ സ്‌ക്രിപ്റ്റ് ഒരു മണിക്കൂറിലേക്ക് ചുരുക്കിയപ്പോള്‍ സിനിമയിലെ മനോരഥം ചോര്‍ന്നുപോയതായി സംശയിക്കണം.

ഈ സീരീസില്‍ ഓളവും തീരവും ഒഴിവാക്കുന്നതായിരുന്നു ഭംഗി.

പക്ഷെ, കഡുഗണ്ണാവ ഒരു യാത്രക്കുറിപ്പ് എന്ന രണ്ടാമത് സിനിമ ഹൃദയസ്പര്‍ശിയായ അനുഭവമായി. അതേക്കുറിച്ച് നാളെ.