കാലത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കാന്‍ കഴിയാത്തവര്‍ ശൂന്യഗണങ്ങളുടെ അധ്യാപകരായി മാറും-മാര്‍ ജോസഫ് പാംപ്ലാനി

തളിപ്പറമ്പ്: മാറിയ കാലഘട്ടത്തില്‍ അധ്യാപനം കടുത്ത വെല്ലുവിളി നേരിടുകയാണെന്നും, കാലഘട്ടത്തിന്റെ മാറ്റങ്ങളോട് പ്രതികരിക്കാന്‍ കഴിയാത്തവര്‍ ശൂന്യഗണങ്ങളുടെ അദ്ധ്യാപകരായി മാറുന്ന ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്നും തലശേരി അതിരൂപത ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി.

തലശേരി അതിരൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സി അവാര്‍ഡ് വിതരണവും യാത്രയയപ്പ് സമ്മേളനവും തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പാലാക്കുഴി അധ്യക്ഷത വഹിച്ചു.

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല ഡി.ഇ.ഒ ഇന്‍ ചാര്‍ജ് കെ.മനോജ് മുഖ്യപ്രഭാഷണം നടത്തി.

തളിപ്പറമ്പ് സെന്റ് മേരീസ് ഫെറോന ചര്‍ച്ച് വികാരി റവ.ഫാ.മാത്യു ആശാരിപ്പറമ്പില്‍, എടൂര്‍ സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിന്‍സി.പി.സാം, തോമാപുരം സെന്റ് തോമസ് എച്ച്എസ് ഹെഡ്മിസ്ട്രസ് സി.കെ.എം ലിനറ്റ്, കുന്നോത്ത് സെന്റ് ജോസഫ് യു പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മാത്യു ജോസഫ്, ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത പ്രസിഡന്റ് ജിനില്‍ മാര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള ഉപകാര സമര്‍പ്പണം, സംസ്ഥാന അവാര്‍ഡ് നേടിയവര്‍ക്ക് ആദരം, ബെസ്റ്റ് ടീച്ചേര്‍സ് അവാര്‍ഡ് വിതരണം, റവ.ഫാ.ജോണ്‍ വടക്കും മൂലയില്‍ മെമ്മോറിയല്‍ പ്രസംഗ മത്സര വിജയികള്‍ക്കുള്ള പുരസ്‌കാര വിതരണം., ബെസ്റ്റ് സ്‌കൂള്‍സ് അവാര്‍ഡ് വിതരണം, ബെസ്റ്റ് പിടിഎ അവാര്‍ഡ് വിതരണം എന്നിവ നടന്നു.

പരിപാടിയില്‍ അതിരൂപത കോര്‍പറേറ്റ് മാനേജര്‍ റവ.ഫാ.മാത്യു ശാസ്താംപടവില്‍ സ്വാഗതവും ടീച്ചേഴ്‌സ് ഗില്‍ഡ് രൂപത സെക്രട്ടറി റോബിന്‍സ്.എം.ഐസക് നന്ദിയും പറഞ്ഞു.