സി. പി.ഐ പ്രതിഷേധ ജ്വാല നടത്തി.
തളിപ്പറമ്പ്: വർധിച്ചുവരുന്ന അരുംകൊലകൾക്കും ലഹരിമാഫിയക്കുമെതിരെ സമൂഹ മനസാക്ഷി ഉണർത്താൻ സി.പി.ഐ.തളിപ്പറമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ പാതയോരത്ത് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
മണ്ഡലം സിക്രട്ടറി പി.കെ.മുജീബ്റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.
ലോക്കൽ അസി.സെക്രട്ടറി സി.മനോഹരൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം അസി.സെക്രട്ടറി ടി.വി.നാരായണൻ, സെക്രട്ടറിയറ്റംഗം സി.ലക്ഷ്മണൻ, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എം.വിജേഷ്, മഹിളാസംഘം മണ്ഡലം പ്രസിഡൻ്റ് ടി.ഒ.സരിത എന്നിവർ പ്രസംഗിച്ചു.
ലോക്കൽ സെക്രട്ടറി എം.രഘുനാഥ് സ്വാഗതം പറഞ്ഞു.
പി.എസ്.ശ്രീനിവാസൻ,കെ.ബിജു, കെ.എ.സലീം, എം.രാജീവ്കുമാർ എന്നിവർ നേതൃത്വം നൽകി.