മദ്രസ-മാര്‍ക്കറ്റ് റോഡിലെ കുഴി നികത്തണമെന്ന് ഫിഷ് മര്‍ച്ചന്റ്സ് ഏജന്റ്സ് അസോസിയേഷന്-
തളിപ്പറമ്പ്: മദ്രസ ബസ്റ്റോപ്പിന് സമീപത്തുനിന്നും തളിപ്പറമ്പ് മല്സ്യമാര്ക്കറ്റിലേക്കുള്ള റോഡ് അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കണമെന്ന്
ആള് കേരളാ ഫിഷ് മര്‍ച്ചന്റ്സ് ആന്റ് കമ്മീഷന് ഏജന്റ്സ് അസോസിയേഷന് തളിപ്പറമ്പ് മേഖലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഈ റോഡില്‍ ഗോദയിലെ പഴയ ലീഗ് ഓഫീസിന് സമീപം രൂപപ്പെട്ട
വലിയകുഴിയില്‍ ഇരുചക്രവാഹനങ്ങള്‍ വീണ് അപകടം സംഭവിക്കുന്നത് നിത്യസംഭവമായിരിക്കയാണ്.
അടിയന്തിരമായി ടാര്‍ചെയ്യുന്നതിന് പുറമെ രണ്ട് വശങ്ങളും കോണ്‍ക്രീറ്റ് ചെയ്യണമെന്നും ഈ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷന് തളിപ്പറമ്പ് നഗരസഭാ ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായിക്ക് നിവേദനം നല്കി.