പ്രകൃതി ദുരന്തമരണങ്ങള്‍ വീരമൃത്യുവായി കണക്കാക്കണം. കേരള കോണ്‍ഗ്രസ്സ് (ബി) സംസ്ഥാന ജന.സെക്രട്ടറി ജോസ് ചെമ്പേരി-
കണ്ണൂര്‍: പ്രകൃതിക്ഷോഭം മൂലം ഉണ്ടാവുന്ന മരണങ്ങളും വന്യമൃഗ ആക്രമണം മൂലം ഉണ്ടാകുന്ന കര്ഷകമരണങ്ങളും വീരമൃത്യുവായി
കണക്കാക്കി കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് ചെമ്പേരി പ്രസ്താവനയില്‍ പറഞ്ഞു.
സ്വതന്ത്ര ഭാരതം ഉയര്‍ത്തിയ ജയ് ജവാന് ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിലേക്ക് രാജ്യം തിരിച്ചു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.