ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
ചെമ്പേരി: ചാലിലച്ചന്റെ ജീവചരിത്രം ഉദ്വേഗജനകമായ ഒരു നോവല്‍ പോലെയാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
ആദ്യകാല കുടിയേറ്റ ജനതയോടൊപ്പം മലമ്പാമ്പിനോടും മലമ്പനിയോടും വന്യമൃഗങ്ങളോടും ഒപ്പം നിന്ന് പോരാടിയ അതിസാഹസികമായ വിജയത്തിന്റെ കഥകള്‍ മലബാറിന്റെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ മോണ്‍.മാത്യു എം ചാലിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
തലശ്ശേരി അതിരൂപത വികാരി ജനറാളും വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ചെയര്‍മാനുമായ
മോണ്‍. ആന്റണി മുതുകുന്നേല്‍, കോളേജ് മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്, ഫാ.സോണി വടശ്ശേരി എന്നിവര്‍ ചേര്‍ന്നാണ് അരലക്ഷം രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങിയ അവാര്‍ഡ് ഏറ്റുവാങ്ങിയത്.
മോണ്‍. മാത്യു എം ചാലിലിന്റെ ചരിത്രം തലശ്ശേരി അതിരൂപതയുടെ ചരിത്രമാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പാപ്ലാനി പറഞ്ഞു.
കുടിയേറ്റ ജനതയുടെ, കുതിപ്പിനും കിതപ്പിനും സാക്ഷിയാകുകയും, താന്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാം യാഥാര്‍ത്ഥ്യമാക്കാന്‍ തന്റെ ജീവിതം
പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും ചെയ്ത ആത്മീയ തേജസും, പൗരോഹിത്യത്തിന്റെ നിത്യ വിസ്മയവുമായിരുന്നു ചാലിലച്ചനെന്നും അദ്ദേഹം പറഞ്ഞു.
വള്ളോപ്പിള്ളി ഫൌണ്ടേഷന്‍ 2021 ല്‍ മോണ്‍. മാത്യു എം ചാലിന് പ്രഖ്യാപിച്ച ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡും അദ്ദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറി.
ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു.
സജീവ് ജോസഫ് എംഎല്‍എ, എരുവേശി പഞ്ചായത്ത് പ്രസിഡണ്ട് മിനി ഷൈബി, ശ്രീകണ്ഠപുരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ.കെ.വി.ഫിലോമിന, പ്രൊഫ. മുഹമ്മദ് അഹമ്മദ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പൗളിന്‍ തോമസ്,
അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍, ഫൊറോന വികാരി ഡോ. ജോര്‍ജ് കാഞ്ഞിരക്കാട്, അഡ്വ.എ.ജെ.ജോസഫ്, ജോസ് ചെമ്പേരി, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി.ജോസ്, പയസ് ചാലില്‍, ജോമി ചാലില്‍, ഡോ.ജോസ് ജോര്‍ജ് പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പേരി ലൂര്‍ദ് മാതാ ഫൊറോന ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനക്കും തിരുക്കര്‍മങ്ങള്‍ക്കും മാര്‍ ജോസഫ് പാപ്ലാനി, വികാരി ജനറാള്‍ മോണ്‍. ആന്റണി മുതുകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
