ഓള്‍ കേരളാ ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂണിയന്‍ സംസ്ഥാന സമ്മേളനം.

കാസര്‍ഗോഡ്: ഡി.ടി.എച്ച് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കേരളത്തിലെ ആദ്യത്തെ സംഘടനയായ ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് ട്രേഡ് യൂനിയന്‍ (AKDTU) രണ്ടാം വാര്‍ഷികവും സംസ്ഥാന സമ്മേളനവും കാസര്‍ഗോഡ് സിറ്റി ടവര്‍ ഹോട്ടലില്‍ നടന്നു. പ്രശസ്ത സിനിമാനടനും വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ സിബി കെ.തോമസ് ഉദ്ഘാടനം ചെയ്തു.

എ.കെ.ഡി.റ്റി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പൂഞ്ഞാര്‍ അധ്യക്ഷത വഹിച്ചു.

കാസര്‍ഗോഡ് എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാഥിതിയായിരുന്നു.

ആള്‍ കേരള ബാങ്കേഴ്‌സ് ട്രേഡ് യൂനിയന്‍ സ്ഥാപക നേതാവ് ചന്ദ്രഹാസ ഷെട്ടി മുഖ്യപ്രഭാഷണം നടത്തി.

എ.കെ.ഡി.ടി.യു വിന്റെ സംസ്ഥാനസാരഥ്യം വഹിക്കുന്നവര്‍, വിവിധ ജില്ലാ നേതാക്കള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സംസ്ഥാന സെക്രട്ടറി ബിജു കൊട്ടിയം സ്വാഗതവും സംസ്ഥാന ട്രഷറര്‍ പത്മനാഭന്‍ ശ്രീകണ്ഠപുരം നന്ദിയും പറഞ്ഞു.