മനുഷ്യബന്ധങ്ങള്‍ക്ക് 52 വയസ്.

കാര്‍ത്തിക ഫിലിംസിന്റെ ബാനറില്‍ മണിസ്വാമി കഥയെഴുതി നിര്‍മ്മിച്ച സിനിമയാണ് മനുഷ്യബന്ധങ്ങള്‍.

ക്രോസ്‌ബെല്‍റ്റ് മണിയാണ് സംവിധായകന്‍.

പ്രേംനസീര്‍, മധു, അടൂര്‍ഭാസി, പി.ജെ.ആന്റണി, എസ്.പി.പിള്ള, പറവൂര്‍ ഭരതന്‍, ഗിരീഷ്‌കുമാര്‍, സി.എ.ബാലന്‍, ജെ.എ.ആര്‍.ആനന്ദ്, രാമന്‍കുട്ടി, എന്‍.എന്‍.പിള്ള, നമ്പ്യാര്‍, ജയഭാരതി, ഷീല, ലക്ഷ്മിയമ്മ എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

തോപ്പില്‍ ഭാസിയുടേതാണ് തിരക്കഥയും സംഭാഷണവും.

ക്യാമറ-പി.രാമസ്വാമി, എഡിറ്റര്‍-ജി.വെങ്കിട്ടരാമന്‍.

കല-എസ്.കൊന്നനാട്ട്, പരസ്യം-എസ്.എ.നായര്‍.

ജിയോ പിക്‌ച്ചേഴ്‌സാണ് വിതരണക്കാര്‍.

സുഹൃത്തുക്കളായ ശേഖറിന്റെയും മാധവന്‍കുട്ടിയുടെയും ബന്ധങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കഥാഗതിയെ മുന്നോട്ടുനയിക്കുന്നത്.

പിഭാസ്‌ക്കരനും ദക്ഷിണാമൂര്‍ത്തിയുമാണ് ഗാനങ്ങള്‍ ഒരുക്കിയത്.

1972 മാര്‍ച്ച് 24 നാണ് 52 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമ റിലീസ് ചെയ്തത്.