മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ കണ്ണൂരില്‍ പിടിയില്‍-രണ്ടുപേരെ വിട്ടയച്ചതായി സൂചന-

കണ്ണൂര്‍: പ്രമുഖ മാവോയിസ്റ്റ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ എന്‍.ഐ.എ സംഘം പിടികൂടി. ഇതില്‍ രണ്ടുപേരെ പിന്നീട് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചതായി സൂചന.

ഇന്നലെ ചാല്‍ ബീച്ചില്‍ വെച്ചാണ് മുരുകന്‍ എന്ന ഗൗതമിനെയും ഇയാളുടെ സഹപ്രവര്‍ത്തകരെന്ന് കരുതുന്ന ശ്രീകാന്ത്, പ്രഭു എന്നിവരെയും പിടികൂടിയത്.

ഇതില്‍ ഗൗതമിനെ എന്‍.ഐ.എ ആസ്ഥാനമായ എറണാകുളത്തേക്ക് കൊണ്ടുപോയി.

എടക്കര പോലീസ് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് ഗൗതം.

അതീവരഹസ്യമായാണ് സംസ്ഥാന പോലീസിലെ ആന്റി നക്‌സല്‍ വിഭാഗത്തെ അറിയിക്കാതെ എന്‍.ഐ എയും
കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും ചേര്‍ന്ന് ഗൗതമിനെ പിടികൂടിയത്.

ഇയാള്‍ മാവോയിസ്റ്റുകളുടെ കൊറിയര്‍ വിഭാഗത്തില്‍(സന്ദേശവാഹകന്‍) പ്രവര്‍ത്തിക്കുന്നതായാണ് പറയപ്പെടുന്നത്.