ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍-പോലീസ് നിരീക്ഷണം ശക്തം.
ആറളം: ആറളം വനമേഖലയില്‍ ഒന്‍പത് മാവോയിസ്റ്റുകള്‍, പോലീസ് നിരീക്ഷണം ശക്തമാക്കി.
കബനിദളത്തില്‍ പെട്ട സി.പി.മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘത്തിലുണ്ടെന്നാണ് വിവരം.
ഇത് കൂടാതെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായി പുതിയ പ്രവര്‍ത്തകര്‍ കൂടി അറളം മേഖലയില്‍ എത്തിയതായാണ് പോലീസിന് ലഭിച്ച വിവരം.
നക്‌സല്‍ വിരുദ്ധ സേനയായ തണ്ടര്‍ബോള്‍ട്ട് പതിവു നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അടുത്തകാലത്തായി പലരും പിടിലാവുകയും ചിലര്‍ കീഴടങ്ങുകയും ചെയ്തതോടെ പ്രവര്‍ത്തനം മന്ദീഭവിച്ച മാവോയിസ്റ്റുകള്‍ പശ്ചിമഘട്ട
വനമേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പ്രവര്‍ത്തകരെ എത്തിച്ചതെന്നാണ് വിവരം.
അടുത്ത ദിവസങ്ങളില്‍ ഈ ഭാഗത്ത് പോലീസിന്റെ കൂടുതല്‍ ഇടപെടലുകള്‍ ഉണ്ടായേക്കും.