മാവോയിസ്റ്റ് നേതാക്കളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാവശ്യം-കൃഷ്ണമൂര്‍ത്തിയേയും സാവിത്രിയേയും വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി-

തലശ്ശേരി: കേസന്വേഷണവുമായി ബന്ധപ്പെട്ട് ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചതിനാല്‍

മാവോവാദിനേതാവ് ചിക്ക് മംഗളൂരിലെ ബി.ജെ.കൃഷ്ണമൂര്‍ത്തി എന്ന വിജയ് (47) യെയും സാവിത്രിയേയും ഇന്ന് വീണ്ടും പോലീസ് കനത്ത സുരക്ഷയില്‍ ഹാജരാക്കി.

പ്രതികള്‍ക്കെതിരെ കണ്ണവം പോലീസ് സ്‌റ്റേഷനില്‍ കേസുള്ളതില്‍ കേസുമായി ബന്ധപ്പെട്ട് പ്രതികളെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണവം പോലീസുംകോടതി മുമ്പാകെ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.

ജില്ലാ സെഷന്‍സ് കോടതി അവധിയായതിനാല്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ.വി.മൃദുല മുമ്പാകെയാണ് കേസ് പരിഗണിക്കുന്നത്. 

2017 മാര്‍ച്ച് 20ന് രാത്രി അയ്യന്‍കുന്ന് ഉരുപ്പുംകുറ്റിമലയിലെ വീട്ടില്‍ തോക്കുമായി അതിക്രമിച്ച് ഭക്ഷണസാധനങ്ങള്‍ വാങ്ങിയെന്നാണ് കൃഷ്ണമൂര്‍ത്തിക്കെതിരെ കേസ്.

2020 ഫിബ്രവരി 24 ന് രാത്രി ആറളം ബ്ലോക്കിലെ 12 ല്‍ മാവോവാദിയെന്ന് പറഞ്ഞ് ഭീഷണിപെടുത്തി ഭക്ഷണ സാധനങ്ങള്‍ വാങ്ങിയെന്നുമാണ് സാവിത്രിക്കെതിരെയുള്ള കേസ്.

ഭീകരവിരുദ്ധസേനയാണ് കേസന്വേഷണം നടത്തുന്നത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രനാണ് ഹാജരാവുന്നത്.